എല്ലാവർക്കും തോന്നാറുള്ളതാണ് – കുടുംബ ബിസിനസ്സുകൾ എങ്ങനെയാണ് പരാജയപ്പെടുന്നത്?
ലാഭം കുറവാകുന്നു, മത്സരം കൂടുന്നു, മാർക്കറ്റ് മാറുന്നു – ഇതൊക്കെയാണോ?
പക്ഷേ യഥാർത്ഥം എന്താണെന്നറിയാമോ?
കുടുംബത്തിനുള്ളിൽ നടക്കുന്ന പ്രശ്നങ്ങളാണ് ബിസിനസ് തകർന്നു പോകാനുള്ള മുഖ്യ കാരണം.
കുറച്ചു കഠിന സത്യമങ്ങൾ:
📉 70% കുടുംബ ബിസിനസ്സുകൾ രണ്ടാം തലമുറയിലേക്കു തന്നെ എത്താറില്ല
📉 വെറും 13% മൂന്നാം തലമുറയിലേക്കാണ് പോകുന്നത്
📉 വെറും 3% മാത്രമാണ് നാലാം തലമുറയിലും നിലനിൽക്കുന്നത്
ഇവ കണക്കുക്കൾ മാത്രം അല്ല . ഇത് കുടുംബങ്ങളിലെ യാഥാർത്ഥ്യങ്ങൾ ആണ്.
ഇത് വെറും കണക്കുകൽ അല്ല
വിശ്വാസങ്ങൾ നഷ്ടപെട്ടണത്തിന്റെയും
ഈഗോ കാരണം ആകാം
നിർണായക തീരുമാനഗേൽ എടുക്കാത്തതിന്റെ ആകാം
അച്ചടക്കം ഇല്ലാത്തതിന്റെ ആകാം
ഏത് തീരുമാനം ആര് എടുക്കണം എന്നതിൽ വ്യക്തതയില്ലാതാകാം..
ഞാൻ എറണാകുളത്തെ ഒരു പ്രശസ്ത കുടുംബത്തിൽ നിന്നാണ് – ഞങ്ങളുടെ ബിസിനസ് 1894ൽ തുടങ്ങിയതാണ്.
നാലാം തലമുറയിലെ അംഗമായെന്ന നിലയിൽ, ഞാൻ ഇതൊക്കെ നേരിൽ കണ്ടിട്ടുണ്ട്. ചിലർ വിജയിച്ചു, പലരും തകർക്കപ്പെട്ടു.
ബിസിനസ്സ് തകർക്കുന്നത് എന്തുകൊണ്ട്?
വ്യാപാരത്തിലോ പണത്തിലോ അല്ല പ്രശ്നം.
പ്രശ്നം ഇതാണ്:
- അച്ഛനും മകനും തമ്മിൽ ആശയം പൊരുത്തപ്പെടാത്തത്
- സഹോദരങ്ങൾ തമ്മിൽ അസന്തോഷം
- ഒരു വ്യക്തി എല്ലാം ചെയ്യുമ്പോൾ മറ്റുള്ളവർ കാണിക്കാതെ നിൽക്കുന്നത്
- സ്വന്തമായി അധ്വാനിച്ചതൊന്നും അടുത്ത തലമുറയ്ക്ക് കൈമാറികൊടുക്കാൻ താല്പര്യമില്ലാത്ത മുത്തച്ഛനോ, അച്ഛനോ ആകാം
- യുവതലമുറയുടെ പുതിയ ചിന്തകൾ തടയപ്പെടുന്നത്
- വ്യക്തിഗത ഇമോഷനുകൾ ബിസിനസ്സ് തീരുമാനങ്ങളിൽ ഇടപെടുന്നത്
അനുഭവം vs പുതിയ തലമുറ: ആർ ശരിയാണ്?
പഴയ തലമുറ പറയുന്നു: “ഞങ്ങൾ ഇതു നിർമ്മിച്ചതാണ്. ഞങ്ങൾക്കറിയാം”
പുതിയ തലമുറ പറയുന്നു: “ലോകം മാറിക്കഴിഞ്ഞു. നമ്മൾ മാറ്റം കൊണ്ടുവരണം”
ആരാണ് ശരി? ഇരുവരും.
ആരാണ് തെറ്റ്? ആരും അല്ല.
പക്ഷേ ഇത് തുറന്നു സംസാരിക്കാതെ, പക്വതയോടെ മാനേജുചെയ്യാതെ, ബിസിനസ്സ് വളരാൻ കഴിയില്ല.
എന്ത് ചെയ്യാം?
ഏത് കുടുംബ ബിസിനസ്സും ഇത്തരമൊരു ഘട്ടം കണ്ടു കൂടും.
പ്രശ്നം ഉണ്ടാകുന്നതല്ല പ്രശ്നം – അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് കാര്യം.
- വ്യക്തമായ റോളുകൾ
- തുറന്ന ആശയവിനിമയം
- അടുത്ത തലമുറയെ സജ്ജമാക്കൽ
- അധികാരം വിട്ടുകൊടുക്കുന്നതിലെ ആത്മവിശ്വാസം
- തർക്കങ്ങൾ പകരം സംവാദങ്ങൾ
ഇത് സ്വാഭാവികമായി നടക്കില്ല. ഇതിന് പരിഗണനയും, പ്ലാനും, ക്ഷമ, പക്വത, ആത്മീയത എന്നിവ കൂടി വേണം.
ഒടുവിലൊരു ചിന്ത
നിങ്ങൾ ഒരു കുടുംബ ബിസിനസ്സിന്റെ ഭാഗമാണെങ്കിൽ, ഈ ചോദ്യങ്ങൾ ഒന്നു ആലോചിക്കണം:
- ഓരോരുത്തരുടെയും ജോലി വ്യക്തമായി നിർവചിച്ചിട്ടുണ്ടോ?
- അടുത്ത തലമുറയിലേക്കുള്ള മാറ്റം പ്ലാനുചെയ്തിട്ടുണ്ടോ?
- എല്ലാവരും മനസ്സിൽ നിന്ന് സംസാരിക്കാൻ അവസരം ഉണ്ടോ?
- വളർച്ചയിലാണോ നാം, അതോ നിലനിർത്തലിലോ?
പാരമ്പര്യ കുടുംബങ്ങൾ പലതും അടർന്നു പോകുന്നത് പലതും അവർ പോലും അറിയാതെ സംഭവിച്ചുകൊണ്ടിരിക്കുന്നു ഇത് നമ്മൾ അറിയേണ്ടതാകുന്നു പരാജയപെടാതെ ഇരിക്കാൻ നിർണായക തീരുമാനങ്ങൾ എടുക്കെണ്ടാതാകുന്നു ഒരു മാറ്റം വരുത്താൻ കഴിയും.
Hisham Kabir
+971565704389